എടവണ്ണ∙‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’– വാത്സല്യത്തോടെ കൈനീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ജിന്റോയുടെ മുഖത്തെ ആശങ്ക മാറി. മുഖത്ത് വിരിഞ്ഞ ആശ്വാസച്ചിരിക്കൊപ്പം മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകി. അദ്ദേഹം സ്നേഹ സമ്മാനമായി നൽകിയ പേന അഭിമാനത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു.

പി.വി.അൻവർ എംഎൽഎയുടെ ഒതായിയിലെ വീടിന്റെ സ്വീകരണ മുറിയിലായിരുന്നു സമാഗമം. മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം  ക്ലാസ് വിദ്യാർഥിയായി ജിന്റോ എൻസിസി കെഡറ്റാണ്.

നവകേരള സദസ്സിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഞ്ചേരിയിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ജിന്റോയും വേദിയിലെത്തിയിരുന്നു. അഭിവാദ്യം ചെയ്ത് മടങ്ങുന്നതിനിടെ   അബദ്ധത്തിൽ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി. ചടങ്ങിനുശേഷം അദ്ദേഹം ചികിത്സ തേടുകയും ചെയ്തു.

മുഖ്യമന്ത്രിക്കുണ്ടായ ബുദ്ധിമുട്ടിൽ വിഷമം തോന്നിയ ജിന്റോ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *