Breaking
Tue. Aug 18th, 2026

മുതിർന്ന പൗരന്മാരുടെ പരാതികളിൽ അദാലത്തിൽ പരിഹാരം

തിരൂർ : തിരൂർ റവന്യൂഡിവിഷണൽ ഓഫീസിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെ യും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തി.30 കേസുകൾ പരിഗണിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര കേസുകൾ കേൾക്കുകയും 18 എണ്ണത്തിൽ തീർപ്പുകല്പിക്കുകയും ചെയ്തു.തിരൂർ സബ് കളക്ടറുടെ ഓഫീസിൽ നടന്ന അദാലത്തിൽ സീനിയർ സൂപ്രണ്ട് കെ. ഷാജി, സീനിയർ ക്ലർക്ക് കെ. ലതിക, ടെക്നിക്കൽ അസി. കെ. താര, കൗൺസിലിയേഷൻ ഓഫീസർമാരായ ബേബി തോമസ്, അബൂബക്കർ സിദ്ദിഖ്, ഭാസ്കരൻ, ടി.വി. ശ്രീകല, നസ്‌ല എന്നിവരും പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *