തിരുനാവായ : ദേശീയപാത ആറുവരിപ്പാത വെട്ടിച്ചിറ ടോൾ ബൂത്തിനു സമീപത്തെ ‘ടീ ആൻഡ് കൂൾ’ തട്ടുകടയിലും തൊട്ടടുത്തുള്ള ഹാർഡ്‌വേർ ഹോൾസെയിൽ കട ‘ഹോം ടെക് ട്രേഡേഴ്സി’ലും തീപ്പിടിത്തം. തട്ടുകടയിലെ ഗ്യാസ് കണക്‌ഷനിലേക്ക് തീ വ്യാപിക്കുകയും സിലിണ്ടർ പൊട്ടി ത്തെറിക്കുകയുമായിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെട്ടു. കരേക്കാട് സമദിന്റെ ഉടമസ്ഥത യിലുള്ളതാണ് തട്ടുകട. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.തട്ടുകടയിൽനിന്ന് പിറകുവശത്തു ള്ള ഹാർഡ്‌വേർ കടയിലേക്ക് തീ വ്യാപിച്ചാണ് അവിടെ തീപ്പിടിത്തമുണ്ടായത്. കടമുഴുവൻ കത്തിനശിച്ചു. ഹാർഡ്‌വേർ കടയിലെ ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആതവനാട് മേൽമണ്ണേക്കര ഉമറുൽ ഫാറൂഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹാർഡ്‌വേർ കട. ഒരു കോടി യിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.വ്യാഴാഴ്ച രാവിലെ 11 -ഓടെയാണ് അപകടം. തിരൂരിൽ നിന്നുള്ള രണ്ട് യൂണിറ്റും മലപ്പുറത്തു നിന്നുള്ള ഒരു യൂണിറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

