Breaking
Tue. Aug 18th, 2026

ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാള്‍ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു

എടപ്പാൾ: ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാൾ ദുർഗ്ഗാ വിദ്യാനി കേതൻ സ്കൂളിൽ നടന്നു.സങ്കുൽ കലാമേള പ്രശസ്ത കവിയും സാഹിത്യകാരനുമായസി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാകണം ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ പള്ളിശ്ശേരി നാരായണൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.വി. എൻ. മലപ്പുറം ജില്ല സംയോജക് കെ.വി.സജിത്ത് കുമാർ, സങ്കുൽ സംയോജക് കെ.ഗിരീഷ്കുമാർ,സങ്കുൽ മാതൃഭാരതി ഭാരവാഹി പി.ഗായത്രി ചന്ദ്രൻ, വിദ്യാലയ സമിതി അംഗം പി. സുരേഷ് കല്ലംമുക്ക് എന്നിവർ ആശംസകളർപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ കെ. പ്രീത ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.എസ്. ആശ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ഇനങ്ങളിൽ വിവിധ സ്റ്റേജുകളിലായി കുട്ടികളുടെ മത്സരങ്ങളും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *