Breaking
Mon. Aug 17th, 2026

തിരൂർ : കെഎസ്ആർടിസി ബസുകൾ ട്രാഫിക് നിയമം ലംഘിച്ച് തിരൂർ റെയിൽവേ സ്റ്റേഷനു സമീപത്തു കൂടി പോകാതെ സിറ്റി ജങ്ഷൻ വഴി പോകുന്നതായി യാത്രക്കാരുടെ പരാതി.  ഇതുമൂലം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊന്നാനി ഭാഗത്ത്‌ നിന്നുള്ള കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് റെയിൽവേ സ്റ്റേഷൻ വഴി കയറാതെ പോകുന്നത്. പൊന്നാനി ഭാഗത്തുനിന്ന് വരുന്ന ബസുകൾ താഴെപ്പാലം ബൈപ്പാസുവഴി റെയിൽവേ സ്റ്റേഷൻ റോഡിലൂടെയാണ് ബസ് സ്റ്റാൻഡിലേക്ക് പോകേണ്ടത്.

എന്നാൽ ഇപ്പോൾ കെഎസ്ആർടിസി ബസുകൾ, ബസുകൾക്ക് വൺവേയുള്ള താഴേപ്പാലം ജങ്ഷനിൽ നിന്ന് ഇടത്തേക്കുള്ള റോഡുവഴി നിയമം ലംഘിച്ച് സിറ്റി ജങ്ഷനിലെത്തിയാണ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നത്. അധികൃതർക്ക് യാത്രക്കാർ നിരന്തരം പരാതി അയച്ചിട്ടും ഫോണിൽ അഭ്യർഥിച്ചിട്ടും ഡ്രൈവറോടും കണ്ടക്ടറോടും അപേക്ഷിച്ചിട്ടും ഇതുവരെയും നടപടിയു ണ്ടായില്ല.  രാവിലെ ആറര മുതൽ ഏഴു വരെയുള്ള സമയങ്ങളിൽ വിവിധ ട്രെയിനുകളിലേക്കുള്ള നിരവധി യാത്രക്കാരാണുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *