Breaking
Thu. Oct 1st, 2026

ആംബുലൻസ് ഡ്രൈവർമാർക്ക് മാനസികാരോഗ്യ ബോധവത്കരണക്ലാസ്‌

തിരൂർ : വെട്ടം വിആർസി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർ മാർക്കായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്‌ നടത്തി. തിരൂർ സംഗം ഹോട്ടലിൽ നടന്ന പരിപാടിയിൽ വിആർസി ഹോസ്പിറ്റൽ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ആർ. ബിനു വിഷയാവതരണം നടത്തി.ആംബുലൻസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. വിആർസി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സി.എം. മുഹമ്മദ്‌, ഡയറക്ടർ മാരായ കെ.ടി. ഷാഫി, ഷംസുദ്ദീൻ പറക്കാട് എന്നിവർ പ്രസംഗിച്ചു. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ ക്ലാസ്സിൽ ആംബുലൻസ് ഡ്രൈവർമാരുടെ മാനസികസമ്മർദം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *