ചങ്ങരംകുളം : ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പലസ്തീൻ, സുഡാൻ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലും അരങ്ങേറുന്ന ഭീതിജനകമായ ധ്വംസനങ്ങൾക്കെതിരേ മനുഷ്യാവകാശ സംഘടന കളും അന്താരാഷ്ട്രസമൂഹവും ജാഗ്രത പുലർത്തണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മനുഷ്യാ വകാശ ദിനാചരണ സംഗമം പറഞ്ഞു.എസ്.ഐ.കെ. തങ്ങൾ പ്രാർത്ഥന നടത്തി.സിദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.എം. ശരീഫ് ബുഖാരി അധ്യക്ഷനായി. വാരിയത്ത് മുഹമ്മദലി, ഹസ്സൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി, കെ.പി.എം. ബഷീർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

