Breaking
Tue. Sep 8th, 2026

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കപ്പൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം:പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കപ്പൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം.കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍ പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍(50)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു.തിരിച്ച് വരുന്നതിനിടെ പുല്‍ ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ പിടിക്കുക യായിരുന്നു.ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ബിന്ദു ഭാര്യയും സഞ്ജയ് മകനുമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *