വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ എരമംഗലം മലഞ്ചൂട്ടി റോഡ് ജലജീവൻ മിഷന് വേണ്ടി പൊളിച്ചത് റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് റോഡിൻറെ നടുവിലൂടെ കുഴിയെടുത്ത കോൺക്രീറ്റ് റോഡിലൂടെയുള്ള യാത്ര ദുരിതമായിരിക്കുകയാണ്. ദിനംപ്രതി വിദ്യാർത്ഥികളും ജോലിക്കാരുമടക്കം നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈറോഡ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ജോലിക്കാർ എത്തിയെങ്കിലും പൂർവസ്ഥയിലാകുന്ന വിധം കോൺക്രീറ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞ് നാട്ടുകാർ ജോലി തടഞ്ഞിരുന്നു.
വാർഡ് മെമ്പർ ഇടപെട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്
ഇനിയും തൽസ്ഥിതി തുടരുമെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ആണ് നാട്ടുകാരുടെ തീരുമാനം

Related Post

Leave a Reply

Your email address will not be published. Required fields are marked *