പൊന്നാനി: പൊന്നാനി കർമയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ വരുന്നു.
അമൃത് 2.0 പദ്ധതിപ്രകാരം അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് മൾട്ടി ഫങ്ഷണൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി ഹാൾ എന്ന പേരിൽ കൺവെൻഷൻ സെന്റർ വരുന്നത്.
25 കോടിരൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 15 കോടിരൂപ അനുവദിച്ചു. പദ്ധതിയുടെ ഡി പി ആർ ഉടൻ തയ്യാറാക്കും. പദ്ധതിക്ക് പൊന്നാനി നഗരസഭ കൗൺസിൽ അംഗീകാരം നൽകി.അമൃത് പദ്ധതി പ്രകാരം 15 കോടി അനുവദിച്ചു. കൺവെൻഷൻ സെന്റർ, ലോഡ്ജിംഗ്, ഡോർമെട്രി, കഫ്റ്റീരിയ, അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും സജ്ജമാക്കുക. വിനോദസഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാവുന്ന തരത്തിലുള്ള മുറികളാണ് സജീകരിക്കുക. പൊന്നാനിയുടെ തനത് ഭക്ഷണവിഭവങ്ങളും കടൽ മത്സ്യങ്ങളുടെ വിവിധ ഇനങ്ങളും ലഭ്യമാക്കുന്ന തരത്തിലായിരിക്കും കഫറ്റീരിയകൾ ഒരുക്കുക.
റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചു.രണ്ട് നിലകളിലായാണ് കൺവെൻഷൻ സെന്റർ നിർമ്മിക്കുക.പില്ലറിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴ്ഭാഗം പൂർണ്ണമായുംപാർക്കിംഗ് സൗകര്യമൊരുക്കും.
25 കോടിരൂപയുടെ പദ്ധതിക്ക്15 കോടി അനുമതിയായതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി.