തിരൂർ : ഹരിയാനയിലേക്ക് കുളിരുള്ളൊരു ട്രെയിൻ യാത്ര ഇനി തിരൂരിൽനിന്നു തുടങ്ങാം. കോയമ്പത്തൂരിനും ഹരിയാനയിലെ ഹിസാറിനും ഇടയിൽ ഓടുന്ന എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തിരൂരിൽ സ്റ്റോപ് അനുവദിച്ചത്. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് ഈ ട്രെയിനിനു റെയിൽവേ സ്റ്റോപ് നൽകിയിരിക്കുന്നത്. .പൂർണമായും ശീതീകരിച്ച കോച്ചുകളുള്ള വീക്ക‍്‍ലി ട്രെയിനാണിത്. കോയമ്പത്തൂരിൽനിന്ന് ഉച്ചയ്ക്ക് 2.55ന് കോയമ്പത്തൂർ – ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22476) എന്ന പേരിൽ യാത്ര പുറപ്പെടും. 5.02ന് ഷൊർണൂരിലെത്തുന്ന വണ്ടിക്ക് അടുത്ത സ്റ്റോപ് കോഴിക്കോട്ടായിരുന്നു. ഇനി 5.45ന് തിരൂരിലും വണ്ടി നിർത്തും. യാത്ര പുറപ്പെട്ട് മൂന്നാം ദിവസം വൈകിട്ട് 4.05ന് ആണ് ഹിസാറിലെത്തുന്നത്.
എല്ലാ ദിവസവും ബുധനാഴ്ചകളിലാണ് തിരിച്ചോടുന്നത്. കോയമ്പത്തൂർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22475) എന്ന പേരിലാണ് തിരിച്ചുവരുന്നത്. ഹിസാറിൽനിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടും. മൂന്നാം ദിവസം വെള്ളിയാഴ്ച രാവിലെ 9.52ന് കോഴിക്കോട്ടെത്തും. നേരത്തേ ഷൊർണൂരായിരുന്നു അടുത്ത സ്റ്റോപ്പെങ്കിൽ ഇനി 10.35ന് തിരൂരിലും ട്രെയിൻ നിർത്തും.എച്ച് 1 എന്ന പേരിൽ ഒരു എസി ഫസ്റ്റ് ക്ലാസും 2 എസി 2 ടിയറും 12 എസി 3 ടിയറുമാണ് ട്രെയിനിലുള്ളത്. എസി ഹോട്ട് ബുഫെ കോച്ചുമുണ്ട്. ഇതുവരെ ഹരിയാനയിലെത്താൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിനെയാണ് ജില്ലയിലെ യാത്രക്കാർ ആശ്രയിച്ചിരുന്നത്. ഹരിയാനയിലെ ഫരീദാബാദിലാണ് മംഗള ലക്ഷദ്വീപ് ട്രെയിനിൽ പോയാൽ എത്താനാകുക. ഹിസാറിലേക്ക് നേരിട്ടെത്താനുള്ള വഴിതെളിഞ്ഞത് യാത്രക്കാർ ആശ്വാസമാണ്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, പൻവേൽ, രത്നഗിരി, ഗോവ, ഉഡുപ്പി എന്നിവിടങ്ങളിലെത്താനും ഈ ട്രെയിനിനെ ആശ്രയിക്കാം
16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ് :തിരുവനന്തപുരം ∙ 16 ട്രെയിനുകൾക്കു സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
ട്രെയിനുകളും സ്റ്റോപ് അനുവദിച്ച സ്റ്റേഷനുകളും:ഗുരുവായൂർ–ചെന്നൈ എഗ്‌മോർ–ഗുരുവായൂർ എക്സ്പ്രസ് : അമ്പലപ്പുഴ കോട്ടയം–നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്പ്രസ് : തുവ്വൂർ, വല്ലപ്പുഴ ഗുരുവായൂർ–മധുര–ഗുരുവായൂർ എക്‌സ്പ്രസ് : ചെറിയനാട്
തിരുവനന്തപുരം- വെരാവൽ എക്‌സ്പ്രസ് : പരപ്പനങ്ങാടി, വടകര
നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് : പരപ്പനങ്ങാടി
ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് : പൂങ്കുന്നം
നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം
തൃശൂർ-കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത്
പുനലൂർ-മധുര എക്‌സ്പ്രസ് : ബാലരാമപുരം
തൂത്തുക്കുടി–പാലക്കാട് പാലരുവി : കിളിക്കൊല്ലൂർ
തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്: വടകര
പുണെ–എറണാകുളം-പുണെ എക്‌സ്പ്രസ് : വടകര
കായംകുളം–എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ
കോയമ്പത്തൂർ–ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് : തിരൂർ
ചെന്നൈ സെൻട്രൽ – പാലക്കാട്–ചെന്നൈ എക്‌സ്പ്രസ് : കൊല്ലങ്കോട്
ഷൊർണൂർ–നിലമ്പൂർ–ഷൊർണൂർ മെമു : തുവ്വൂർ

