Breaking
Thu. Oct 1st, 2026

കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിലിന് തുടക്കം

എടപ്പാൾ :കേരള മുസ്‌ലിം ജമാഅത്ത് അംഗത്വകാല ക്യാമ്പയിൻ്റെ രണ്ടാംഘട്ടമായി യൂണിറ്റ് വാർഷിക കൗൺസിലുകൾക്ക് തുടക്കമായി എടപ്പാൾ സോൺ തല ഉദ്ഘാടനം തണ്ടിലം യൂണിറ്റിൽ ജന.സെക്രട്ടറി അബ്ദുൽ ജലീൽ അഹസനി നിർവഹിച്ചു . യൂണിറ്റ് പ്രസിഡണ്ട് അലി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പി പി നൗഫൽ സഅദി പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി. സലീം സഖാഫി മാങ്ങാട്ടൂർ, ഹുസൈൻ ബാഖവി തിരുത്തി, അബ്ദുല്ലത്തീഫ് കുണ്ടയാർ,ശരീഫ് സഖാഫി,ഫരീദ് ഹാജി,ഷറഫുദ്ദീൻ സഖാഫി പ്രസംഗിച്ചു.ജനുവരി 31 ന് മുമ്പ് യൂണിറ്റ് കൗൺസിലുകൾ പൂർത്തീകരിച്ച് ഫെബ്രുവരി ആദ്യവാരം സർക്കിൾ കൗൺസിലുകൾ നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *