Breaking
Sat. Jun 20th, 2026

ചങ്ങരംകുളം : ഫെബ്രുവരി രണ്ടാം വാരത്തിൽ ചങ്ങരംകുളത്ത് വെച്ച് നടത്തുന്ന ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് ത്രിദിന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി സ്വാഗത സംഘ രൂപീകരിച്ചു,യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു, മേഖലാ പ്രസിഡണ്ട് എ വി അഹമ്മദ് അധ്യക്ഷത വഹിച്ചു, സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, അനുസ്മരണ സമ്മേളനം, പ്രതിനിധി സമ്മേളനം, ജനപ്രതിനിധി കൾക്കുള്ള സ്വീകരണം,വനിതാ സമ്മേളനം, വിദ്യാർത്ഥി യുവജന സമ്മേളനം സമാപനം കുറിച്ചു കൊണ്ട് റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ്‌ പി പി യൂസഫലി, ജനറൽ സെക്രട്ടറി സി എം യൂസഫ്, ഷാനവാസ്‌ വട്ടത്തൂർ, പി എം കെ കാഞ്ഞിയൂർ, ഹമീദ് ചെറവല്ലൂർ, ഉമ്മർ തലാപ്പിൽ, പി വി ഇബ്രാഹിം കുട്ടി, വി വി സലീം, അഷ്‌റഫ്‌ കാട്ടിൽ, സി കെ അഷ്‌റഫ്‌,മുഹമ്മദാലി നരണി പ്പുഴ, ആസിയ ഇബ്രാഹിം പ്രസംഗിച്ചു.സ്വാഗത സംഘ ഭാരവാഹികളായി അഷ്‌റഫ്‌ കോക്കൂർ (മുഖ്യ രക്ഷാധികാരി ), പി പി യൂസഫലി, സി എം യൂസഫ്, സുഹറ മമ്പാട് (രക്ഷധികാരികൾ) എ വി അഹമ്മദ്‌ (ചെയർമാൻ), ഷാനവാസ്‌ വട്ടത്തൂർ (കൺവീനർ), ഹമീദ് ചെറവല്ലൂർ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *