Breaking
Sun. Aug 16th, 2026

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ങ്ങളാണ് ചര്‍ച്ചാവിഷയം.സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും നടക്കും. മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശവും നേതൃയോഗങ്ങളില്‍ ചര്‍ച്ച വിഷയമാകും. പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രസ്താവന ഉണ്ടാക്കിയ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ള പ്രതിപക്ഷം വീണ്ടും സജീവമാക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *