Breaking
Sun. Aug 16th, 2026

ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിൽ ആശങ്ക; നിർമാണം അശാസ്ത്രീയമാണെന്ന പരാതിയുമായി നാട്ടുകാർ

പെരുമ്പടപ്പ് : ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്നതിനായി നിർമാണം നടത്തുന്ന ചെറവല്ലൂർ ബണ്ട് റോഡിന്റെ നിർമാണത്തെച്ചൊല്ലിയുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആൻഡ് ബ്രിജ് നൂണക്ക‌ടവ് പാടശേഖരത്തിനോട് ചേർന്നു നിർമിക്കുന്ന ബണ്ട് റോഡ്  അശാസ്ത്രീയമാണെന്നാണു നാട്ടുകാരുടെ പരാതി.

റോഡിന്റെ അടിയിൽ വിരിക്കുന്ന കരിങ്കല്ലുകൾ ചെറിയ കല്ലുകളാണെന്നും വേഗത്തിൽ താഴ്ന്നു പോകാൻ സാധ്യത കൂടുതാലാണെന്നുമാണ് നാട്ടുകാർ പറയുന്നത്. കൂടാതെ നിർമാണം നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ ആരും എത്താറില്ലെന്നും ആരോപിച്ചു. പൊന്നാനി കോളിലെ പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡായതിനാൽ നല്ല രീതിയിൽ നിർമാണം നടത്തിയില്ലെങ്കിൽ വേഗത്തിൽ തകരുമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ബണ്ട് റോഡ് സന്ദർശിക്കുകയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *