Breaking
Sat. Jul 25th, 2026

അഷ്റഫ് പുന്നക്കലിന് യുഎഇ അമയിൽ പ്രവാസി കൂട്ടായ്മ യാത്രയപ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് പുന്നക്കലിന് യുഎഇ അമയിൽ പ്രവാസി കൂട്ടായ്മ യാത്രയപ്പ് സംഘടിപ്പിച്ചു.നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് മടക്കം നൽകി പ്രിയപ്പെട്ടവരിലേക്ക് തിരിച്ചുപോകുന്ന പ്രിയ അഷ്‌റഫ് പുന്നകലിന് പ്രവാസമണ്ണിൽ നിന്ന് നാടിന്റെ ആദരവ് മുഖ്യ രക്ഷാധികാരി കെ. എം. കെ നിർവഹിച്ചു.അമയിൽ യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റായും നിരവധി മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു വന്ന വ്യക്തിയായ അദ്ദേഹത്തിന്റെ മടക്കയാത്രയിൽ എല്ലാ സന്തോഷവും ഐശ്വര്യവും നേർന്ന് കൂട്ടായ്മ ആശംസിച്ചു.ഉമ്മുൽ ഖുവൈനിൽ നടന്ന പ്രസ്തുത പരിപാടിയിൽ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് നാസർ വെട്ടിക്കാട്ട് നേതൃത്വം നൽകി.രക്ഷാധികാരി റസാഖ്,മകൻ അനു എന്നിവർ പങ്കെടുക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *