Breaking
Tue. Sep 8th, 2026

ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം:ആലംകോട് നിയന്ത്രണം വിട്ട സ്കൂ‌ട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ആലംകോട്സ്വദേശികളായ രഞ്ജിത്ത്(39)സുരേഷ്(40) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലും പിന്നീട് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്‌ച വൈകിയിട്ട് അഞ്ചരമണിയോടെ ആലംകോട് മാമാണിപ്പടിയിലാണ് സംഭവം.യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *