പൊന്നാനി : കേരള എക്സൈസ് വിമുക്തി മിഷൻ നടത്തിയ തീരദേശ ഫുട്‌ബോൾ മത്സരത്തിൽ സോക്കർ സിറ്റി പറവണ്ണ ചാമ്പ്യൻമാരായി. ജനമൈത്രി എക്സൈസ് വിമുക്തി ഫുട്‌ബോൾ ക്ലബ് രണ്ടാംസ്ഥാനവും എ വൺ അത്താണിക്കൽ മൂന്നാംസ്ഥാനവും നേടി.
ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂൾ ടർഫിലെ മത്സരം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ. ഷിബു അധ്യക്ഷതവഹിച്ചു.
വിമുക്തി മാനേജർ ജിജു ജോസ് കായികതാരങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻപിള്ള, ജില്ലാ കോ-ഓർഡിനേറ്റർ ഗാഥ എം. ദാസ്, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ബാബുരാജ് എന്നിവർ പ്രസംഗിച്ചു.