പൊന്നാനി:പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനി സബ്ജില്ലയിലെ പുറങ്ങ് ബിവൂസ് ലോഞ്ചിൽ വെച്ച് നടക്കും.16 മത്സര ഇനങ്ങളിൽ ജില്ലയിലെ മുന്നോറോളം അധ്യാപകർ മത്സരാർത്ഥികളായും നാനൂറോളം അധ്യാപകർ പ്രതിനിധികളായും പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
പുറങ്ങ് ബിവൂസ് ലോഞ്ചിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു.മുസ്ലിം വിദ്യഭ്യാസ ഓഫീസർ വി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
മുൻ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുത്തേടത്ത്, ജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, വി.ഇസ്മായിൽ മൗലവി, എ മുഹമ്മദ്, ഖാലിദ് മാറഞ്ചേരി, അബദുറഹ്മാൻ ഫാറൂഖി, അബ്ദുൽ ഹമീദ് എ.വി, കെ.വി മുഹമ്മദ്, എ കരീമുള്ള, എ.കെ.നൗഷാദ്, സൈഫുദ്ദീൻ, അധ്യാപക സംഘടനാ നേതാകളായ നൂറുൽ അമീൻ ടി.വി, വി.കെ.ശ്രീകാന്ത് പി.സെക്കീർ ഹസൈൻ അക്കാദമിക് സെക്രട്ടറി മാരായ അബ്ദുൽ കരിം, ഹുസൈൻ പാറൽ, കെ.ടി.ഗുൽസാർ, സഫീർ എന്നിവർ പ്രസംഗിച്ചു. പൊന്നാനി സബ് ജില്ല അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി സി.മുഹമ്മദ് സജീബ് സ്വാഗതസംഘം കരട് രൂപം അവതരിപ്പിച്ചു. പ്രോഗ്രം കൺവീനർ അശ്രഫ് ചെട്ടി പടി നന്ദിയും പറഞ്ഞു.