തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കൊലപ്പെടുത്തിയെന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച മുതല്‍ മിനിയെയും മകള്‍ അനുഷ്‌കയെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സാമൂഹികമാധ്യമങ്ങളിലടക്കം ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം വിവരം പങ്കുവെച്ചിരുന്നു. ഇതിനിടെയാണ് മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വിവരവുമായി വ്യാഴാഴ്ച മിനി പോലീസിന് മുന്നിലെത്തിയത്.
സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരളടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.