പൊന്നാനി : കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന നിർവാഹക സമിതി അംഗം ടി കെ സതീശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി റഫീഖ് അധ്യക്ഷനായി.
ടി എ ഡേവിഡ് മാസ്റ്റർ ക്രിസ്മസ് സന്ദേശം നൽകി. അംഗങ്ങൾക്കുള്ള ഡയറി കലണ്ടർ എന്നിവയുടെ വിതരണോദ്ഘാടനം ജില്ലാ ജോയിൻറ് സെക്രട്ടറി എം പ്രജിത് കുമാർ നിർവഹിച്ചു. സ്ക്വാഡ് വർക്ക് സാമഗ്രികളുടെ വിതരണം സംസ്ഥാന കൗൺസിലർ പി ഹസീനബാൻ നിർവഹിച്ചു.