പൊന്നാനി: കടവനാട് വീടുകൾക്ക് നേരെ അക്രമണം, വാഹനങ്ങളും തകർത്തു, സംഭവത്തിൽ മൂന്നു പേരെ പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നാനി കടവനാട് സ്വദേശിയും, ദേശാഭിമാനി ലേഖകനുമായ സജീഷ്, കരുവടി മോഹനൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മോഹനന്റെ വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ അവിടെ ഉണ്ടായിരുന്ന കാർ, ഗുഡ്സ് ഓട്ടോ, ബൈക്ക് എന്നിവയും തകർത്തു. സജീഷിന്റെ വീട്ടിലെ ബുള്ളറ്റ് തകർത്ത സംഘം ജനലുകൾ തകർത്ത് വാതിൽ പൊളിച്ച് വീടിനകത്തേക്ക് കയറി.

ഈ സമയം വീടിനകത്ത് ഉണ്ടായിരുന്ന സ്ത്രീകളും, കുട്ടികളും ബഹളം വെച്ചതോടെ അക്രമി സംഘം പിന്തിരിഞ്ഞു. കടവനാട് തേരയിൽ പീടിക പരിസരത്ത് ഇരിക്കുകയായിരുന്ന വിഷ്ണുവിനോടും, സുഹൃത്തിനോടും ബൈക്കിൽ വന്ന രണ്ടുപേർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിന്നു. വാക്ക് തർക്കം അടിപിടിയിൽ കലാശിക്കുകയും മൂന്നു പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *