എരമംഗലം : മാറഞ്ചേരി പരിച്ചകം സ്പെക്‌ട്രം ബഡ്‌സ് സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷിച്ചു. കേക്കുമുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് കെ. സൗദാമിനി, സ്ഥിരംസമിതി അധ്യക്ഷരായ രാമദാസ്, താജുന്നീസ, ആശാലത, മാറഞ്ചേരി ഡിവിഷൻ അംഗം പി. നൂറുദ്ദീൻ, പഞ്ചായത്തംഗങ്ങളായ റജുല ഗഫൂർ, ലീന മുഹമ്മദലി, ബൽക്കീസ്, സ്‌കൂൾ പ്രഥമാധ്യാപിക പി. ആയിശ തുടങ്ങിയവർ നേതൃത്വംനൽകി.