എരമംഗലം ∙ പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്ന് 40 ലക്ഷം രൂപയുടെ നാശം. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- കുമ്മിപ്പാലത്തെ 200 ഏക്കർ പാട ശേഖരമാണ് ബണ്ട് തകർന്ന് വെള്ളം ഒഴുകി എത്തി വെള്ളക്കെട്ടിലായത്. തിങ്കളാഴ്ച രാവിലെ 10 മണിയോട് കൂടിയാണ് ബണ്ട് തകർന്നത്.
60 മീറ്റർ ബണ്ടാണ് തകർച്ചയിൽ ഒലിച്ചു പോയത്. പുറം കോളിൽ നിന്നും നുറ ടി തോട്ടിലും കെട്ടി നിർത്തിയ വെള്ളമാണ് പാടത്തേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുന്നത്. 5 മാസം മുൻപ് സമഗ്ര കോൾ വികസന പദ്ധതിയിൽ 3 കോടിരുപയോളം ചെലവഴിച്ചു നിർമിച്ച ബണ്ടാണ് തകർന്നത്. നടീൽ , നിലം ഒരുക്കൽ തുടങ്ങിയ വകയിൽ 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു.