നവകേരള സദസിൽ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികൾ.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് നവകേരള സദസിന് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് പാലക്കാട് നിന്ന് സർക്കാരിന് മുന്നിലെത്തിയത്.

പരാതി പരിഹരിക്കാൻ സ്പെഷ്യൽ ഓഫീസർമാരെ അടിയന്തിരമായി നിയമിക്കാനാണ് സർക്കാരിന്റെ നീക്കം. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സദസ് നടക്കാനുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷം ലഭിച്ച പരാതികളും പരിഹരിച്ച പരാതികളുടെയും കണക്കുകൾ ഔദ്യോഗികമായിയി പ്രസിദ്ധീകരിക്കും.

നവംബർ 18ന് കാസർഗോട്ടുനിന്ന് ആരംഭിച്ച നവകേരള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ചുറ്റി ഡിസംബർ 23നാണ് തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ഒരു ബസിൽ കേരളം ചുറ്റുന്നത് ചരിത്രത്തിലാദ്യമായാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *