കുറ്റിപ്പുറം :മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു.സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറത്തെ ‘മീനും ചോറും’ റസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് മീൻകറിക്ക് 200 രൂപയെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ കഴിച്ചു കഴിഞ്ഞ് ബില്ല് വന്നപ്പോൾ മീനിന് 300 രൂപയിലധികം ഈടാക്കുകയായിരുന്നു.
മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

