പൊന്നാനി : നഗരസഭയുടെ കീഴിലുള്ള രണ്ടാമത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ചാണാ റോഡിൽ പ്രവർത്തനമാരംഭിച്ചു. പുതുവർഷദിനത്തിൽ പി. നന്ദകുമാർ എം.എൽ.എ. കേന്ദ്രം നാടിന് സമർപ്പിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ രാധാകൃഷ്ണൻ, ഫർഹാൻ, നഗരസഭാ സെക്രട്ടറി സജിറൂൺ, ഡോ. ഹിബ അസ്‌ലം എന്നിവർ പ്രസംഗിച്ചു.