എരമംഗലം : വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവം ‘ആരവം -2023’ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്‌തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു അധ്യക്ഷതവഹിച്ചു. മുഹമ്മദ് അസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു.
ജില്ലാപഞ്ചായത്തംഗങ്ങളായ എ.കെ. സുബൈർ, വി.കെ.എം. ഷാഫി, ആരിഫ നാസർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഫൗസിയ, മജീദ് പാടിയോടത്ത്, സെയ്‌ത് പുഴക്കര, റംസി റമീസ്, പി. നുറുദ്ദീൻ, പി. അജയൻ, പി. റംഷാദ്, ഹുസൈൻ പാടത്തകായിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭിന്നശേഷി കലാകാരൻമാരായ ശ്രീരാജ് പൊന്നാനി, റഫീഖ് പാലപ്പെട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കലാവിരുന്ന് ശ്രദ്ധേയമായി. വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.