പൊന്നാനി : ദേശീയപാതയുടെ ഭാഗമായുള്ള സർവീസ് റോഡ് ടാറിങ് കഴിഞ്ഞപ്പോൾ വൈദ്യുതിത്തൂൺ റോഡിലായി. പള്ളപ്രം പാലത്തിനടിയിലെ സർവീസ് റോഡിലാണ് വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കാതെ ടാർചെയ്തത്.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തെ തൂണുകൾ മാറ്റിയിട്ടില്ല. തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നത് അപകടഭീഷണിയുയർത്തുന്നുണ്ട്. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ തൂണുകൾ മാറ്റിസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *