എരമംഗലം : കരിങ്കല്ലത്താണി -നടുവട്ടം റോഡിൽ ഐനിച്ചിറയിൽ മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലത്ത് സ്‌നേഹാരാമം ഒരുക്കി എൻ.എസ്.എസ്. വിദ്യാർഥികൾ.
മാലിന്യമുക്തകേരളം കാമ്പയിന്റെ ഭാഗമായാണ് മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ മനോഹരമായ ഉദ്യാനവും ഇരിപ്പിടസൗകര്യത്തോടെയുമാണ് സ്‌നേഹാരാമം ഒരുക്കിയത്.
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. ബീന ഉദ്‌ഘാടനംചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ നിഷ വലിയവീട്ടിൽ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡൻറ് ടി.വി. അബ്ദുൽ അസീസ്, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, പ്രിൻസിപ്പൽ കെ. ദീജ, പി.ടി.എ. പ്രസിഡൻറ് പ്രസാദ് ചക്കാലക്കൽ, അധ്യാപകരായ ഇബ്രാഹിംകുട്ടി, പൂജ, പ്രോഗ്രാം ഓഫീസർ ഡോ. ടി.എ. നിഷ, ജുനൈദ്, ഹാദി, മിഷാൽ, ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.