കലിക്കറ്റ് സർവകലാശാല പ്രധാന ക്യാമ്പസിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
15 വർഷത്തെ സേവനം പൂർത്തിയാക്കിയവരും 2026 ജനുവരി ഒന്നിന് 56 വയസ്സ് കവിയാത്തവരുമായ വിമുക്തഭടന്മാർക്കും അർധസൈനിക വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചവർക്കും അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളുമായി 11-ന് രാവിലെ ഒൻപതിന് കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

