Breaking
Sat. Nov 7th, 2026

മലപ്പുറം ജില്ലയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അഭിമുഖവും അപേക്ഷയും.

എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ ഒഴിവ്

എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ പരിരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10ന് എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും.

ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം.

📞 7025441588

🔹 വട്ടംകുളം അങ്കണവാടിയിൽ വർക്കർ ഒഴിവ്

എടപ്പാൾ പൊന്നാനി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന് കീഴിലുള്ള വട്ടംകുളം 12-ാം വാർഡിലെ അങ്കണവാടി കം ക്രഷിൽ സ്ഥിരം വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. 17-ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഐ.സി.ഡി.എസ്. ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ മാതൃക ഓഫീസിൽ ലഭിക്കും.

🔹 കുടുംബാരോഗ്യ കേന്ദ്രത്തിൽ കമ്മ്യൂണിറ്റി നഴ്സ് അഭിമുഖം

പരിരക്ഷ പാലിയേറ്റീവ് കെയർ സെക്കൻഡ് യൂണിറ്റിന്റെ ഭാഗമായി കമ്മ്യൂണിറ്റി നഴ്സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 13-ന് രാവിലെ 10ന് സി.എച്ച്.സിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.എച്ച്.സിയുമായി ബന്ധപ്പെടണം.

🔹 മമ്പാട് എം.ഇ.എസ്. കോളേജിൽ അതിഥി അധ്യാപക ഒഴിവ്

മമ്പാട് എം.ഇ.എസ്. കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് രാവിലെ 10.30ന് നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *