നാടകാചാര്യൻ ടി.ആർ.സിയുടെ സ്മരണാർഥം അരങ്ങ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ടി.ആർ.സി. സ്മാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ അർഹനായി.
ആലങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ, രജനി മുരളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അരങ്ങ് ഫൗണ്ടേഷന്റെ പതിനേഴാമത് അഖിലകേരള പ്രൊഫഷണൽ നാടകമേളയുടെ ഉദ്ഘാടന വേദിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

