കാലടി: പഞ്ചായത്തിലെ വെറൂരിൽ രാത്രിയുടെ മറവിൽ വ്യാപകമായി വയൽ നികത്തുന്നതായി പരാതി. പാണ്ടവകര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള പാടമാണ് തൊട്ടടുത്ത സ്ഥലത്തുനിന്ന് മണ്ണെടുത്ത് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
രാത്രി 12ന് ശേഷമാണ് ലോറികളിൽ മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വട്ടംകുളം പഞ്ചായത്തിലെ എലിയപ്രകുന്ന് സ്വദേശിയുടെ നേതൃത്വത്തിലാണ് മണ്ണിടുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ പൊലീസ്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”
