മോഷണം: പാണ്ടവകര ക്ഷേത്രത്തിലും സമീപത്തെ അടച്ചിട്ട വീട്ടിലും കവർച്ച

എടപ്പാൾ: കാലടി പഞ്ചായത്തിലെ വെറൂരിനടുത്ത് പാണ്ടവകര മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ അടച്ചിട്ട വീട്ടിലും മോഷണം.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഭണ്ഡാരം തുറന്ന നിലയിലായിരുന്നു.

ക്ഷേത്രത്തിന് സമീപം ആയിരപ്പറമ്പിൽ വിമലയുടെ വീട്ടിലും മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ സ്വർണവും 10,000 രൂപയും നഷ്ടപ്പെട്ടു. സംഭവസമയത്ത് വിമല വീട്ടിലുണ്ടായിരുന്നില്ല.

പത്തുദിവസം മുമ്പ് സമീപപ്രദേശമായ അണ്ണക്കമ്പാടിലെ വീട്ടിൽനിന്ന് 15 പവൻ സ്വർണം മോഷണം പോയിരുന്നു. ഈ കേസിലെ പ്രതിയെ രണ്ടുദിവസത്തിനകം പിടികൂടിയിരുന്നു.

പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

Related Post

Leave a Reply

Your email address will not be published. Required fields are marked *