ബാഡ്മിന്റൺ: അഞ്ച് വിഭാഗങ്ങളിൽ ജേതാക്കളായി സംസ്കൃതി സ്കൂൾ

ചങ്ങരംകുളം: കെ.പി.എസ്.എ ബാഡ്മിന്റൺ മത്സരങ്ങളിൽ അഞ്ച് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്കൃതി സ്കൂൾ ചാമ്പ്യന്മാരായി. ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി 200ലധികം താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

അണ്ടർ 14, അണ്ടർ 16 വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിലും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് സംസ്കൃതി ഒന്നാം സ്ഥാനം നേടിയത്.

അണ്ടർ 12 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളും അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എച്ച് ഇംഗ്ലീഷ് സ്കൂളും ചാമ്പ്യന്മാരായി.

ചങ്ങരംകുളം പ്ലേസിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ അന്താരാഷ്ട്ര പാരാലിമ്പിക്സ് അത്ലറ്റ് എം. മുഹമ്മദ് ബാസിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

കെ.പി.എസ്.എ സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാട്, സഹോദയ സെക്രട്ടറി ജയൻ കമ്പ്രത്ത്, എം.എച്ച് ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ബീമ ബീവി, അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രിയ, പ്ലേസിറ്റി ഉടമ കെ.വി. യൂസഫ്, റംഷീദ് കാഞ്ഞിയൂർ എന്നിവർ സംസാരിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

Related Post

Leave a Reply

Your email address will not be published. Required fields are marked *