എടപ്പാൾ: ഉപജില്ലാ കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ ഇരട്ടക്കിരീടം നേടി. യു.പി ജനറൽ വിഭാഗത്തിലും യു.പി അറബിക് കലോത്സവത്തിലും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യു.പി സംസ്കൃതോത്സവം, എൽ.പി അറബിക് കലോത്സവം, എൽ.പി ജനറൽ കലോത്സവം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി.
വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച യോഗം പ്രധാനാധ്യാപിക എസ്. സുജ ബേബി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി. സജി അധ്യക്ഷനായി. കെ.എൻ. ശ്രീധരൻ, സി. കാഞ്ചന, കെ. വിജയ, വി.കെ. ഗീത, പി.വി. ആമിനാബി, കെ. ഷാലി എന്നിവർ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

