ഫൗസിയ കൊലപാതകം: ഭർത്താവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

പുറത്തൂർ: പടിഞ്ഞാറെക്കരയിൽ ഫൗസിയ കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് ഉസൈനാണ് കേസിലെ പ്രതി.ഓഗസ്റ്റ് 20ന് പുലർച്ചെ 1.30ഓടെയാണ് സംഭവം. മീൻ കയറുന്നുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിച്ച് കടൽത്തീരത്തേക്ക് കൊണ്ടുപോയി ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങൾ.

കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിലാക്കി ഒന്നര കിലോമീറ്ററോളം ചുമന്ന് ടിഞ്ഞാറെക്കര പഴയ റേഷൻകട കടവിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഫൈബർ വള്ളത്തിലെ ആങ്കർ കയറുപയോഗിച്ച് ചാക്ക് പുഴയിൽ ഉപേക്ഷിച്ചശേഷം പ്രതി രക്ഷപ്പെട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അടുത്ത ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സാക്ഷിമൊഴികളും നൂറോളം രേഖകളും തെളിവുകളും ശേഖരിച്ചതായും റിപ്പോർട്ടിലുണ്ട്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”

Related Post

Leave a Reply

Your email address will not be published. Required fields are marked *