തിരൂർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം ചേർന്നു. തിരൂർ പൊലീസ് സ്റ്റേഷനിൽ നടന്ന യോഗം ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു.
എസ്.ഐ പി. മിഥുൻ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ നസീർ തിരൂർക്കാടും ക്ലാസെടുത്തു.
തിരൂർ ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഇൻസ്റ്റഗ്രാം വഴി അടിപിടിക്ക് ആഹ്വാനം ചെയ്യുകയും പരസ്പരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. ജില്ലാ സ്കൂൾ കലോത്സവം സുഗമമായി നടത്തുന്നതിനും വിദ്യാർഥികൾക്കിടയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് യോഗം സംഘടിപ്പിച്ചത്.
ജില്ലാ കലോത്സവത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് തിരൂർ പൊലീസ് അറിയിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

