കിടപ്പുരോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

ചങ്ങരംകുളം: മാനവം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആലങ്കോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് പുതപ്പും തോർത്ത് തുണിയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ആലങ്കോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമത്തിലാണ് വിതരണം നടന്നത്.

മാനവം കൂട്ടായ്മ ചെയർമാൻ ടി. സത്യൻ കിറ്റുകൾ വിതരണം ചെയ്തു. മാനവം സെക്രട്ടറി കരീം കോഴിക്കൽ, അൻവർ പെരുമ്പാൾ, ജനു മൂക്കുതല, മധുസൂദനൻ, സതീശൻ കക്കിടിപ്പുറം, കെ. മാധവൻ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം സ്വാഗതം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *