ചങ്ങരംകുളം: സി.പി.ഐ.എം എടപ്പാൾ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം എ.കെ.ജി മന്ദിരത്തിൽ ഇ.എം. രാധ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മുൻ എം.എൽ.എ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി. സത്യൻ അധ്യക്ഷനായി. എം.ബി. ഫൈസൽ, ഇ. രാജഗോപാൽ, എം. അജയ് ഘോഷ് എന്നിവർ സംസാരിച്ചു.
പൊന്നാനി: സി.പി.ഐ.എം പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രൊഫ. എം.എം. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. ഇന്ദിര, എം.കെ. സുരേഷ് ബാബു, രജീഷ് ഊപ്പാല, പി.വി. ലത്തീഫ് എന്നിവർ സംസാരിച്ചു.
തിരൂർ: സി.പി.ഐ.എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി ടി. ഷാജി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. ഹംസക്കുട്ടി, ഗഫൂർ പി. ലില്ലീസ്, അജിത, പിമ്പുറത്ത് ശ്രീനിവാസൻ, വി. നന്ദൻ, മുത്തു, യൂസൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ടി. ദിനേശ്‌കുമാർ സ്വാഗതം പറഞ്ഞു.
തവനൂർ: ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. എ. ശിവദാസൻ അധ്യക്ഷനായി. കെ.വി.എം. ഹനീഫ, സുദേവൻ എന്നിവർ സംസാരിച്ചു. പി. മുനീർ സ്വാഗതം പറഞ്ഞു.

