പൊന്നാനി : പള്ളപ്രം ചാലിയേരി ഭഗവതീക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറ്റി. മേൽശാന്തി താമരത്ത് ബിജുദാസാണ് കൊടിയേറ്റിയത്. 18-നാണ് ഉത്സവം.
ഉത്സവദിവസം പ്രത്യേകപൂജകൾക്കുപുറമേ പറവെപ്പ്, വൈകീട്ട് നാലിന് തൃക്കാവ് ദുർഗഭഗവതീക്ഷേത്രത്തിൽനിന്ന് പൂരം എഴുന്നള്ളിപ്പ്, തായമ്പക, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും.