പൊന്നാനി: യുവജനങ്ങൾക്ക് ദിശാബോധം നൽകാൻ ജെ.സി.ഐ എല്ലാകാലത്തും പ്രതിജ്ഞാബദ്ധമാണെന്നും അത് നടപ്പിലാക്കുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങൾ സംഘടന എക്കാലത്തും നടത്തിവരുന്നുണ്ട് എന്നും ജെ.സി.ഐ പൊന്നാനി ചാപ്റ്റർ പ്രസിഡൻറ് ഖലീൽ റഹ്മാൻ പ്രസ്താവിച്ചു.

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോളേജ് തലങ്ങളിൽ ഡിസിഷൻ മേക്കിങ്, ഇൻറർവ്യൂ സ്കിൽസ്, പേഴ്സണൽ ഗ്രൂമിങ്, റിലേഷൻഷിപ്പ് ബിൽഡിംഗ്, ടൈം ആൻഡ് പ്രയോറിറ്റി മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ പൊന്നാനി മേഖലയിലെ കോളേജുകളിൽ ജനുവരി 12 മുതൽ 20 വരെ നടക്കുന്ന ട്രെയിനിങ്ങുകളുടെ ഉദ്ഘാടന കർമ്മം പൊന്നാനി എം.ഇ.എസ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*”ജോഷ് ഫ്യൂച്ചർ ട്രെയിനിങ്”* എന്ന തലക്കെട്ടിൽ നടക്കുന്ന ട്രെയിനിങ്ങിന് എംഇഎസ് പൊന്നാനി കോളേജിൽ സോൺ ട്രെയിനർ സുഭാഷ് നായർ നേതൃത്വം നൽകി.

വെളിയങ്കോട് എംടിഎം കോളേജിൽ നടന്ന ട്രെയിനിങ്ങിന് സോൺ ട്രെയിനർ ശ്രീജിത്ത് ചിറക്കൽ, ഡോക്ടർ ഫവാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ പൊന്നാനി ചാപ്റ്റർ സെക്രട്ടറി മുഹമ്മദ് ഫാസിൽ, സിബി തട്ടിൽ, ബിനീഷ്, റിയാസ്, ഡോ. അബ്ദുൽ അസീസ്, മുഷ്താഖ് അഹമ്മദ്, മായ എന്നിവർ നേതൃത്വം നൽകി

എം ഐ ട്രെയിനിങ് കോളേജ് പൊന്നാനി, സ്കോളർ കോളേജ് പൊന്നാനി, തവനൂർ ഗവൺമെൻറ് കോളേജ്, തവനൂർ കേളപ്പജി കോളേജ്, ഹിലാൽ മോണ്ടിസറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, അക്ബർ ഏവിയേഷൻ അക്കാദമി എന്നിവിടങ്ങളിൽ പ്രസ്തുത ട്രെയിനിങ്ങുകൾ വിവിധ ദിവസങ്ങളിൽ ആയി നടത്തപെടും എന്ന് സംഘാടകർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *