പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പും
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പെരുമ്പടപ്പ് കേന്ദ്ര മദ്രസിൽ വെച്ച് ബിനീഷ മുസ്തഫ ഉത്‌ഘാടനം നിർവ്വഹിച്ചു. പി നിസാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദാബ്ദുള്ള, മെമ്പർമാരായ അബുബക്കർ, അഷ്റഫ്, ഫിസിയോ തെറാപ്പിസ്റ് ഡോ മുഹമ്മദ്, ഓഡിയോളജിസ്റ്റ് താനിഷ് അബ്ദുൽ നാസർ, കോഡിനേറ്റർ മിസ് ഹബ് തുടങ്ങിയവർ സംസാരിച്ചു. icds സുപ്പർവെസർ അദിബ പദ്ധതി വിശദികരിച്ചു. സെക്കിന ടീച്ചർ നന്ദി പറഞ്ഞു.