പൊന്നാനി: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൊന്നാനിയിലെ മഹത്തായ വിദ്യാലയമായ എ.വി.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച വിശാലമായ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച വൈകീട്ട് 4.30ന് സ്ക്കൂൾ മാനേജരും കേരള ഹൈകോടതിയിലെ സീനിയർ അഭിഭാഷകനുമായ കെ. രാംകുമാർ നിർവ്വഹിക്കുന്നു. സിനിമാ-സീരിയൽ താരം സോനാ നായർ മുഖ്യാതിഥിയായിരിക്കും. കവി പി.പി.രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കോഴിക്കോട് പാരഡൈസ് ഓർക്കസ്ട്രയുടെ ഗാനസന്ധ്യ അരങ്ങേറും. രാവിലെ 10 മണിക്ക് നടക്കുന്ന സ്ക്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എം.എൽ.എ. പി.നന്ദകുമാർ ഉൽഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മു ഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാർത്ഥികളുടെ ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ്.