പൊന്നാനി : നഗരസഭയുടെ വിവിധ പദ്ധതികൾക്ക് നിളയോരപാതയിൽ സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടർ വി.ആർ. വിനോദ് പ്രദേശത്ത് സന്ദർശനം നടത്തി.
നഗരസഭാ ചിൽഡ്രൻസ് പാർക്ക്, ടേക്ക് എ ബ്രേക്ക് കേന്ദ്രം, കൺവെൻഷൻ സെന്റർ, ഖാലിസ്ഥനിക് പാർക്ക്, വയോപാർക്ക് എന്നിവക്കാവശ്യമായ സ്ഥലം റവന്യൂഭൂമിയിൽനിന്ന് വിട്ടുകിട്ടുന്നതിനാണ് നഗരസഭ കളക്ടർക്ക് അപേക്ഷ നൽകിയത്.
പി. നന്ദകുമാർ എം.എൽ.എ.യുടെ ആവശ്യപ്രകാരമാണ് കളക്ടർ നിർദ്ദിഷ്ട പദ്ധതിപ്രദേശം സന്ദർശിച്ചത്. വിശദ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കാൻ നഗരസഭാ അധികൃതരോട് കളക്ടർ ആവശ്യപ്പെട്ടു.
പദ്ധതിരേഖ റവന്യൂ കമ്മിഷണർക്ക് കൈമാറിയതിനുശേഷം റവന്യൂ ഭൂമി വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.പി. നന്ദകുമാർ എം.എൽ.എ., നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, തഹസിൽദാർ കെ.ജി. സുരേഷ് എന്നിവർ കളക്ടറുമായി ചർച്ച നടത്തി.