എരമംഗലം : ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണംചെയ്യുക, പെൻഷൻ ഉപാധിരഹിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി കർഷകത്തൊഴിലാളികൾ വെളിയങ്കോട് വില്ലേജ് ഓഫീസിനുമുന്നിൽ ധർണ നടത്തി. കേരള കർഷകത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ ഉദ്‌ഘാടനംചെയ്തു. കല്ലാട്ട് രാജൻ അധ്യക്ഷതവഹിച്ചു.
പി. മുഹമ്മദാലി, പി. വേണുഗോപാൽ, വി. വേണുഗോപാൽ, സെയ്‌ത് പുഴക്കര, ബാലൻ കോതമുക്ക്, ബുഷ്‌റ തുടങ്ങിയവർ പ്രസംഗിച്ചു