ഒരു കോടി ചിലവിൽ നിർമ്മിച്ച കടവനാട് അയ്യപ്പൻകാവ് റോഡ് പി നന്ദകുമാർ എം എൽ എ നാടിനു സമർപ്പിച്ചു. ഹാർബർ വകുപ്പിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി 750 മീറ്റർ നീളത്തിലാണ് ഡ്രൈനേജിന്റെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്.

മഴക്കാലമെത്തുമ്പോൾ വെള്ളക്കെട്ടിനാൽ യാത്ര ദുസ്സഹമായിരുന്ന അവസ്ഥക്ക് ഇതോടെ ശാശ്വത പരിഹാരമാകും. മഴവെള്ളത്തെ പൂക്കൈത പുഴയിലേക്ക് ഒഴുക്കി വിടുന്ന രീതിയിലാണ് ഡ്രൈനേജ്. കാലാവർഷം തുടങ്ങിയാൽ വെള്ളക്കെട്ടിനാൽ രൂക്ഷമായിരുന്ന ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമായിരുന്നു. നാടിന്റെ അവസ്ഥ കണ്ടറിഞ്ഞു പി നന്ദകുമാർ എം എൽ എ ഇടപ്പെട്ടത്തോടെയാണ് ഹാർബർ വകുപ്പ് തുക അനുവദിച്ചത്. ചടങ്ങിൽ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ കൗൺസിലർമാരായ ബിൻസി ഭാസ്കർ, വി പി ബാബു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി രമേശൻ സ്വാഗതവും ഹാർബർ അസി. എഞ്ചിനീയർ ജോസഫ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *