എരമംഗലം : മലപ്പുറം ജില്ലാ സ്വാതന്ത്രകർഷ സംഘം ‘തളരുന്ന കൃഷി തകർന്ന കർഷകൻ ‘
എന്ന പ്രമേയത്തിൽ ഫെബ്രുവരി 2,3 തീയതികളിൽകൊണ്ടോട്ടിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി, സി അബൂബക്കർ ഹാജി ക്യാപ്റ്റനും വൈസ് ക്യാപ്റ്റൻ, ലുക്കുമാൻ അരീക്കോടിന്റെയും കോഡിനേറ്റർ ബഷീർ മുതുവല്ലൂരിന്റെയും നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥ പൊന്നാനി മണ്ഡലം തല സ്വീകരണം എരമംഗലത്ത് കർഷകസംഘം സംസ്ഥാന പ്രവർത്തകസമിതി അംഗം പി പി യൂസഫലി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സി അബൂബക്കർ ഹാജി, ജാഥ മാനേജർ ബഷീർ മുതുവല്ലൂർ ജാഥ ഡയറക്ടർ നാസർ സി ടി തുടങ്ങിയവർ പ്രസംഗിച്ചു
 സ്വതന്ത്ര കർഷകസംഘം നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസു എരമംഗലം അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഏ വി അദ്രു ജാഥ ക്യാപ്റ്റന് ഹാരമണിയിച്ചു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലിം കോക്കൂർ മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ റഷീദ് മാറഞ്ചേരി, vp ഹസ്സൻ മജീദ് വെളിയങ്കോട്,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദാലി നരണിപ്പുഴ മഹമൂദ് വെളിയംകോട് ബ്ലോക്ക് മെമ്പർ ജമീല മനാഫ്,മുഹമ്മദ് കുട്ടി പേരോത്തയിൽ ആശംസ പ്രസംഗം നടത്തി.
ബഷീർ ഇ വി, കുഞ്ഞുമുഹമ്മദ്,കുഞ്ഞു മോൻ കെ വി, അബ്ദുറഹ്മാൻ, ഒതളൂർ, റസാക്ക് കെ വി, മാനുചുള്ളിപ്പറമ്പിൽ, അബ്ദുള്ളക്കുട്ടി ,അലി ആലങ്കോട്, മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി നിയോജകമണ്ഡലം ട്രഷറർ അബൂബക്കർ മാറഞ്ചേരി നന്ദി രേഖപ്പെടുത്തി

Related Post

Leave a Reply

Your email address will not be published. Required fields are marked *