പൊന്നാനി: പൊന്നാനി MES കോളേജില്‍ ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകീട്ട് 03വരെ മെഗാ ജോബ് മേള സംഘടിപ്പിക്കുന്നു. പത്താംക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്കും (18മുതൽ 45 വയസ്സ്) ഈ ജോബ് മേളയിൽ പങ്കെടുക്കാവുന്നതാണ്. ഏകദേശം 45 കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് മേളയിൽ 2000 ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നു. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുകയില്ല.
ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി 5കമ്പനികളുടെ ഇന്റർവ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെർട്ടിഫക്കറ്റുകളുടെ കോപ്പികൾ, ജോലി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, പാസ്പോർട്ട് സൈസ് ഫോട്ടോ. *(എല്ലാം 5കോപ്പി)* നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.